Dulquer Salmaan About Mammootty's Bilal
ബിലാലിൻറെ രണ്ടാം വരവിനായി ആവേശത്തോടെ കാത്തിരിക്കുന്ന ആരാധകരോട് ബിഗ് ബിയെക്കുറിച്ച് ദുല്‍ഖർ സല്‍മാൻ. ദുബൈ ജീവിതത്തിനിടയില്‍ നാടിനെയും വാപ്പച്ചിയെയും മിസ് ചെയ്യുമ്പോള്‍ കാണുന്ന സിനിമയായിരുന്നു ബിഗ് ബിയെന്ന് ദുല്‍ഖർ സല്‍മാൻ. ഷാർജയില്‍ നടന്ന അവാർഡ് ദാന ചടങ്ങിനിടെയാണ് ബിഗ് ബിയെക്കുറിച്ച് ദുല്‍ഖർ പറഞ്ഞത്. തൻറെ ദുബൈ ജീവിതവുമായി വലിയ ബന്ധമുള്ള സിനിമയാണ് ബിഗ് ബി. വർക്കിനായി ദുബൈയിലെത്തിയ സമയം, എല്ലാ വീക്കെൻഡും കാണുന്ന സിനിമയായിരുന്നു ബിഗ് ബി. നാട് മിസ് ചെയ്യുമ്പോഴും വാപ്പച്ചിയെ മിസ് ചെയ്യുമ്പോഴും ഈ സിനിമ ചെയ്യുമ്പോഴും ഈ സിനിമ കാണുമായിരുന്നു. അതിൻറെ ബാക്ക് ഗ്രൌണ്ട് സ്കോറു പോലും നമ്മുടെ ലൈഫിൻറേത് പോലെയാണ്. പാർട്ട് ഒന്നും രണ്ടും മൂന്നുമൊക്കെ വന്നാലും ബിഗ് ബിയിലെ കഥാപാത്രങ്ങള്‍ എന്നും നിലനില്‍ക്കും.